ഒരുപാട് മോഹിച്ചു വാങ്ങിയതാണ്, എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണം; സൈക്കിള്‍ നഷ്ടമായ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തേവര എസ്എച് സ്‌കൂളില്‍ പഠിക്കുന്ന പാവേല്‍ സമിതിന്റെ ഒരു കുറിപ്പാണ്. തന്റെ സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലാണ് പാവേല്‍ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിന്നില്‍ സൈക്കിള്‍ നിര്‍ത്തിയിട്ടാണ് പാവേല്‍ എന്നും സ്‌കൂളില്‍ പോകുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടു തിരിച്ചു വീട്ടില്‍ പോകാന്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ട സ്ഥലത്ത് സൈക്കിളില്ല. സൈക്കിള്‍ കണ്ടുപിടിക്കാന്‍ ആവുന്ന വഴികളൊക്കെയും അവന്‍ നോക്കി. എന്നാല്‍ യാതൊരു ഫലവും കണ്ടില്ല. തുടര്‍ന്ന് എല്ലാ വഴിയും അടഞ്ഞപ്പോള്‍ അവന്‍ ഒരു ഉപായം കണ്ടുപിടിച്ചു.

സൈക്കിള്‍ നഷ്ടപ്പെട്ട അതേ സ്ഥലത്ത് ഒരു കുറിപ്പെഴുതി വയ്ക്കുക. ഫോണ്‍ നമ്പര്‍ സഹിതമാണ് ഈ കുറിപ്പുള്ളത്. ഇത് വായിച്ചെങ്കിലും താന്‍ അത്ര ആശിച്ച് വാങ്ങിയ സൈക്കിള്‍ എടുത്തു കൊണ്ടു പോയവര്‍ തിരികെ തരുമെന്നാണ് പാവേല്‍ പ്രതീക്ഷിക്കുന്നത്. രാജഗോപാല്‍ കൃഷ്ണന്‍ എന്നയാളാണ് വിദ്യാര്‍ത്ഥി മരത്തില്‍ പതിച്ച നോട്ടീസ് ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ടത്.

രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. പാവേല്‍ മരത്തില്‍ തൂക്കിയിട്ട കുറിപ്പ്

അഭ്യര്‍ത്ഥന

ഞാന്‍ പാവേല്‍ സമിത്. തേവര എസ്എച് സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോഴേക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

പാവേല്‍ സമിത്
9037060798

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here