ഇടുക്കി എയർ സ്ട്രിപ്പ് അഭിമാന മുഹൂർത്തം; തുടർ പദ്ധതികൾ വൈകാതെ: മന്ത്രി ഡോ. ആർ ബിന്ദു

ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കിയ ദൗത്യം എൻസിസി ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും അഭിമാനമുഹൂർത്തമാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പൈലറ്റ് പാലക്കാട്ടുകാരൻ കൂടിയായ എൻ സി സി കമാൻഡിംഗ് ഓഫീസർ എ ജി ശ്രീനിവാസ്, കോ-പൈലറ്റ് ഉദയ് രവി, എൻ സി സി നേതൃത്വം, പദ്ധതിയിൽ സഹകരിച്ച മറ്റെല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദനവും കടപ്പാടും അറിയിച്ചു.

ഒരു വർഷത്തിനിടയിലെ പല പരീക്ഷണപരാജയങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടാണ് മുമ്പേ നിശ്ചയിച്ച ദൗത്യം ഗംഭീരമായി വിജയിപ്പിച്ചിരിക്കുന്നത്.

എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനൊപ്പം തന്നെ, അടിയന്തിരസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള പൊതുകാര്യങ്ങൾക്കും ഉപകരിക്കുമെന്നതാണ് പദ്ധതി കാലവിളംബമോ സാങ്കേതികതടസ്സങ്ങളോ വിലങ്ങാവാതെ മുന്നോട്ടുനീക്കാൻ പ്രേരണയായത്. ഇടുക്കിയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാരസാധ്യതകളിലേക്കും ഇതിന് ഭാവിയിൽ വഴി തുറക്കാനാവും.

ട്രയൽ ലാൻഡിംഗിനുശേഷമുള്ള റിപ്പോർട്ട് എത്രയും പെട്ടെന്നുതന്നെ എൻസിസി സമർപ്പിക്കും. പദ്ധതി പരിപൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ തൊട്ടുപിന്നാലെ ഉണ്ടാവും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News