വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് തടയാൻ പ്രത്യേക അന്വേഷണ സംഘം; DGP അനിൽകാന്ത്

സ്വർണ്ണക്കടത്ത് – മയക്കുമരുന്ന് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കാനൊരുങ്ങി പൊലീസ്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് തടയാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു.

സമീപകാലത്ത് ജില്ലയിൽ സ്വർണക്കടത്ത് കേസുകളിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. കടത്ത് സ്വർണം കവർച്ച ചെയ്യുന്ന ക്രിമിനൽ സംഘങ്ങളും സജീവമാകുന്നതായാണ് പൊലീസ് വിലയിരുത്തൽ. മലപ്പുറം ജില്ലയിൽ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം കടത്തുന്നവർ പിടിയിലാകുന്നതൊടൊപ്പം, കളളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തുന്ന സംഘങ്ങളും പൊലീസ് പിടിയിലായിരുന്നു, കൂടാതെ ഹൈവേ കേന്ദ്രീകരിച്ച് സ്വർണ്ണകവർച്ച ചെയ്യുന്ന സംഘത്തെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. ഇതോടൊപ്പം ലഹരിക്കടത്ത് കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണവും വർധിച്ചു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് പിടികൂടാൻ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നതു പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. പൊലീസ് സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി എല്ലാ ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുമെന്നും ഡിജിപി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News