ADVERTISEMENT
അട്ടിമറികളുടെ അവസാന റൗണ്ട് പോരാട്ടത്തില്‍ ഗ്രൂപ്പ് ഈ യില്‍ സ്പെയ്യിനിനെതിരെ ജപ്പാന്റെ നീല സാമുറായ്ക്കള്‍ക്ക് ജയം. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാനും. തോറ്റിട്ടും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ് ലൂയീസ് എന്റീക്വേയുടെ സ്‌പെയിനും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
കോസ്റ്ററിക്കയെ 7 ഗോളിന് തകര്‍ത്ത്. മുന്‍ ചാമ്പ്യന്‍മാരായ ജര്‍മന്‍ പടയെ സമനിലയില്‍ തളച്ചത്തിന്റെ കരുത്തിലാണ് ലൂയിസ് എന്റീക്വേയും സംഘവും ജപ്പാന്റെ നീല സമുറായ്കള്‍ക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങിയത്.നിഷ്പ്രയാസം വിജയം കൈപ്പിടിയിലാക്കാകാമെന്ന് കരുതിയെത്തിയ ലൂയീസ് എന്റീക്വേയുടെ കണക്കുകൂട്ടലുകളെ സാധൂകരിക്കുന്ന പ്രകടനമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കാളപ്പോരിന്റെ നാട്ടിലെ ലാ ഫൂരിയ റോജയുടെ പോരാളികള്‍ പുറത്തെടുത്തത്.മത്സരത്തില്‍ ഉടനീളം പന്തടക്കത്തില്‍ മുന്നില്‍ നിന്നത് ബുസ്‌ക്വറ്റസ് ക്യാപ്റ്റനായ സ്‌പെയിനായിരുന്നു.. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ പ്രതിരോധ താരം സെസര്‍ അസ്പിക്കുലെറ്റിയുടെ ക്രോസില്‍ അല്‍വാരോ മൊറാട്ടയുടെ മിന്നും ഹെഡര്‍ ഗോള്‍ വല തുളച്ചു കയറുമ്പോള്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ സൂഷീ ഗോണ്ടക്ക് നിസ്സാഹയനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
പക്ഷെ അല്‍ ഖലീഫ സ്റ്റേഡിയത്തിലെ പുല്‍മൈതാനം ലാഫൂരിയ റോജിയുടെ പോരാളികളെ കാത്ത് വെച്ച വിധി മറ്റൊന്നായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച് മിനിറ്റുകള്‍ പിന്നിട്ടില്ല. അപ്പോഴേക്കും 46 മിനിറ്റില്‍ സ്‌പെയിന്റെ പ്രതിരോധ താരത്തില്‍ നിന്നും നീല സാമുറായ്കള്‍ പന്ത് പിടിച്ചെടുക്കുന്നു. റൈറ്റ് വിങ്ങിലൂടെ അതിവേഗംഡ്രിബിള്‍ ചെയ്ത് മുന്നേറി കൊണ്ട്. ഗോള്‍ വല കീറി മുറിച്ച റിറ്റ്സു ഡോവന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ നീല സാമുറായ്ക്കള്‍ തിരിച്ചടിച്ചു.
രണ്ടാം പകുതിയില്‍ സ്പെയിന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. പക്ഷെ ഹജിമേ മോറിയാസുവിന്റെ കുട്ടികള്‍ പിന്നീട് കാഴ്ചവെച്ചത് ജീവമരണ പോരാട്ടമായിരുന്നു. ഖലീഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് ആരവം മായും മുമ്പേ. മത്സരത്തിന്റെ അമ്പതാം മിനിറ്റില്‍ റൈറ്റ് വിങ്ങില്‍ നിന്ന് ഡോവന് നീട്ടി നല്‍കിയ ക്രോസ് മിട്ടോമ ലൈന്‍ കടക്കാതെ ഗോള്‍ വലക്ക് മുന്നിലേക്ക് മറിച് നല്‍കുന്നു. പാഞ്ഞീത്തിയ ടനാകയുടെ ബുള്ളെറ്റ് ഹെഡര്‍ സ്പാനിഷ് ഗോള്‍ വല തുളച്ഛ് കയറുന്നു.
പിന്നീട് ഗോള്‍ നേടാന്‍ സ്പെയിന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസരത്തിനൊത്ത ഉയര്‍ന്ന നീല സമുറായ്ക്കളുടെ പ്രതിരോധം എല്ലാ ശ്രമങ്ങളേയും നിഷ്പ്രഭമാക്കി.വിജയ ഗോള്‍ നേടാന്‍ മറന്നെങ്കിലും മത്സരത്തിലുടനീളം 1058 പാസുകളാണ് സ്പെയിന്‍ കൈമാറിയത്. പക്ഷെ കിട്ടിയ ചെറിയ അവസരങ്ങളില്‍ പതിയിരുന്നു ആക്രമിക്കുക എന്ന ഹജിമേ മോറിയാസുവിന്റെ തന്ദ്രമാണ് ഖലീഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ വിജയം കണ്ടത്. തോറ്റെങ്കിലും ഉയര്‍ന്ന ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ സ്പെയിന്‍ ജര്‍മനിയെ മറികടന്ന് കൊണ്ട് പ്രീ ക്വര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.