ADVERTISEMENT
ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരത്തില്‍ കാനഡക്കെതിരെ മൊറോക്കോക്ക് ജയം. ജയത്തോടെ ഗ്രൂപ് എഫ് ചാമ്പ്യന്മാരായി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും നേടാന്‍ അറ്റ്‌ലസ് ലയണ്‍സ് ഒരുക്കമായായിരുന്നില്ല.നാലാം മിനിറ്റില്‍ തന്നെ ഹാകിം സിയെസച്ചിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ അറ്റ്ലസ് ലയണ്‍സ് ലീഡുയര്‍ത്തി
ഗോള്‍ വീണതോടെ വര്‍ധിത വീര്യത്തോടെ അല്‍ഫോന്‍സോ ഡേവിസും സംഘവും തിരിച്ചടിച്ചെങ്കിലും. ഗോള്‍ കണ്ടെതാന്‍ ലെസ് റോഗസിന്റെ പോരാളികള്‍ക്കായില്ല. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ട് നിന്ന ലെസ് റോഗസിന്റെ പോരാളികള്‍ക്കെതീരെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുന്ന തന്ത്രമാണ് വാലിദ് റഗുറായ് കളി കളത്തില്‍ പ്രയോഗിച്ഛ്ത്.. ആ തന്ദ്രം ശരി വെക്കുന്ന വണ്ണം. ആദ്യ ഗോളിന്റെ മാനസികാകതത്തില്‍ നിന്ന് പുറത്ത് വരും മുമ്പ് 23 മിനിറ്റില്‍ ഹക്കീം സീയെച് നല്‍കിയ ലോങ്ങ് പാസ് പിടിച്ചെടുത്ത് രണ്ട് പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് കൊണ്ട് യൂസഫ് നസേരിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ വലയെ ചുംബിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കും മുമ്പ് 41 മിനിറ്റില്‍ മൊറോക്കന്‍ താരം നായിഫ് അഗ്വേഡിലൂടെ ഖത്തര്‍ ലോകകപ്പിലെ ആദ്യത്തെ ഓണ്‍ ഗോളിനും 36 വര്‍ഷത്തിന് ശേഷമുള്ള കാനഡയുടെ ലോകക്കപ്പ് സ്വാപ്നങ്ങളുടെ പര്യവസാനത്തിനുമാണ് അല്‍ തുമാമ സ്റ്റേഡിയം വേദിയായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.