ADVERTISEMENT
വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അക്രമത്തില്‍ വീണ്ടും കേസ്, വിഴിഞ്ഞം എസ് ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ് എടുത്തത്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്ക് എതിരെയാണ് കേസ് വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി .സ്റ്റേഷന്‍ ആക്രമിച്ചത് ലത്തീന്‍ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ് ഐ .ആര്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് എഫ് ആര്‍ രജിസ്റ്റര്‍ ചെയ്തു. വിഴിഞ്ഞ എസ് ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. വധശ്രമം അടക്കം ജാമ്യമില്ല വകുപ്പുകള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.സ്റ്റേഷന്‍ ആക്രമണത്തിനിടെ എസ് ഐയെ കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു എന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് ലത്തീന്‍ അതിരൂപതയില്‍പ്പെട്ട 3000 ത്തോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ ഉണ്ട്. ഇതുകൂടാതെ തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കണ്ടാല്‍ അറിയാവുന്ന 16 പ്രതികളാണുള്ളത്. ബിഷപ്പിനെ പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍ അക്രമത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കോവളം ഫെറോന പള്ളി വികാരിയെ പ്രതിചേര്‍ത്തിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത ആയിരത്തോളം ആളുകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മേല്‍വിലാസം അടക്കമുള്ള പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട ഇതുവരെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.