‘കേരളാ സര്‍ക്കാരിനെ താഴെയിറക്കാന്‍ മോദിക്ക് 5 മിനിറ്റ് പോലും വേണ്ട’; ഭീഷണിയുമായി കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.വേണ്ടിവന്നാല്‍ സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്നും കേരളസര്‍ക്കാറിനെ താഴെയിറക്കാന്‍ മോഡിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.ബി ജെ പി അയച്ച ഗവര്‍ണ്ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ഓര്‍മ്മ വേണമെന്നും കണ്ണൂരില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണ യോഗത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു

കേന്ദ്ര ഭരണം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നായിരുന്നു കെ സുരേന്ദ്രന്റെ ഭീഷണി.ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണ്ണായി കേരളത്തിലേക്ക് അയച്ചത് ബി ജെ പിയാണ്.അക്കാര്യം ഓര്‍മ്മ വേണം.സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കാന്‍ മോഡിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നും സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

കണ്ണൂരില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ജനാധിപത്യ സര്‍ക്കാറിനെ താഴെയിറക്കുമെന്ന സുരേന്ദ്രന്റെ ഭീഷണി.നേരത്തെ അമിത്ഷ കേരളത്തിലെത്തിയപ്പോള്‍ സമാനരീതിയില്‍ ഭീഷണി മുഴക്കിയിരുന്നു.ഇതിനെതിരെ വന്‍ പ്രതിഷേധമാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News