ഗവര്‍ണറുടെ വിമാനയാത്രക്ക് ലക്ഷങ്ങള്‍ ചെലവാക്കുന്നതിന്റെ രേഖകള്‍ പുറത്ത്

ഗവര്‍ണര്‍റുടെ വിമാനയാത്രക്ക് ലക്ഷങ്ങള്‍ ചിലവാക്കുന്നതിന്റെ രേഖകള്‍ പുറത്ത്. ബജറ്റില്‍ അനുവദിച്ചതിന്റെ ഒന്‍പത് ഇരട്ടിയോളം തുക യാത്രയ്ക്ക് മാത്രം ചിലവ്. അധികമായി 25 ലക്ഷം രൂപ ജൂലൈയില്‍ ആവശ്യപ്പെട്ടു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പതിനൊന്ന് ലക്ഷത്തി എണ്‍പത്തിഎണ്ണായിരം രൂപയാണ് ഗവര്‍ണറുടെ യാത്രയ്ക്കായി അനുവദിച്ചത്. ജൂലൈ മാസമായപ്പോള്‍ തന്നെ അനുവദിച്ച തുകയുടെ എണ്‍പത് ശതമാനം ചിലവായി. തുടര്‍ന്ന് ജൂലൈയില്‍ അധികമായി 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പണം അനുവദിക്കാതായതോടെ വീണ്ടും കത്തയച്ചു. ആഗസ്റ്റില്‍ അയച്ച കത്തില്‍ 75ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നിരന്തരമായ കത്തിടപാടുകള്‍കൊടുവില്‍ 75 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

നേരത്തെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും, അഥിതി സല്‍ക്കാരത്തിലെ ധൂര്‍ത്തുമെല്ലാം ഗവര്‍ണര്‍ക്കെതിരായി പുറത്തു വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആണ് വിമാനയാത്രയിലെ ധൂര്‍ത്ത് കൂടി പുറത്തുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News