Punjab: സിദ്ദു മൂസെവാലയുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിലെന്ന് സൂചന

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായെന്ന് സൂചന.

ഒരാഴ്ച മുന്‍പ് കസ്റ്റഡിയിലെടുത്തതാണെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡി ബ്രാര്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2017ല്‍ സ്റ്റുഡന്റ് വീസയില്‍ കാനഡയില്‍പ്പോയി പഞ്ചാബിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാ നേതാവായി മാറിയ ആളാണ് ഗോള്‍ഡി ബ്രാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here