World cup football | തുല്യത എന്ന സന്ദേശം ലോകമെങ്ങും പകരുവാൻ ലോക ഫുട്‍ബോൾ കളിക്കളത്തിലെ മൂന്നു പെണ്ണുങ്ങൾ

ലോക ഫുട്‍ബോൾ കളിക്കളത്തിലെ മൂന്നു പെണ്ണുങ്ങൾ വാർത്തകളിലെ തലക്കെട്ടാകുന്നു.അതെ
92 വർഷം പഴക്കമുള്ള ഡിഫൻസിനെയാണ് ഇന്നലെ മൂന്നു പെൺറഫറിമാരൂടെ വിസിൽ തകർത്തു കളഞ്ഞത് .”ലോകകപ്പിൽ ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിച്ചത് വനിതാ റഫറി” എന്ന ചരിത്ര നിമിഷം ഇന്നലെ പിറവിയെടുത്തു.രണ്ട് പുരുഷ ടീമുകൾ ലോകകപ്പിൽ ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിച്ചത് സ്റ്റെഫാനി ഫ്രാപ്പർട്ട് എന്ന മുപ്പത്തിഎട്ടുകാരി,കൂടെ അസിസ്റ്റ് ചെയ്തത് ന്യുസ ബാക്കും കാരെൻ ഡയസും.ആദ്യമായല്ല സ്ത്രീകൾ ഫുട്‍ബോൾ നിയന്ത്രിക്കുന്നതെങ്കിലും ലോകകപ്പിൽ ഇത് പുതുചരിത്രം തന്നെയാണ്.

ഗാലറിയിലിരുന്ന് കളി കാണാൻ മാത്രമല്ല, കളിക്കളത്തിലും ഞങ്ങളുണ്ട് എന്ന് ലോകത്തോടാണ് അവർ വിളിച്ച് പറഞ്ഞത്.അവരുടെ വിസിലിനും കാർഡുകൾക്കുമായി കളിക്കാർക്കൊപ്പം ലോകം മുഴുവൻ കാത്തുനിന്നു.ലിംഗ വ്യത്യാസമല്ല കഴിവാണ് മാനദണ്ഡം എന്ന ഫിഫയുടെ തീരുമാനം ഫുട്‍ബോൾ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി.വനിതകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള പലരാജ്യങ്ങളും ഈ വിസിൽ കേൾക്കട്ടെ…

റഫറിമാരെ തെരഞ്ഞെടുത്തത് അവര്‍ സ്ത്രീകളായതുകൊണ്ടല്ല മറിച്ച് മികച്ച റഫറിമാരായതുകൊണ്ടാണെന്ന റഫറി സംഘത്തിന്‍റെ തലവനായ പിയര്‍ലൂജി കൊളീനയുടെ ഒറ്റ വരി മതി തുല്യത എന്ന സന്ദേശം ലോകമെങ്ങും പകരുവാൻ.. ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News