Thmarassery: ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. വണ്ടിയില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങിയിരുന്നു.വണ്ടി പൂര്‍ണ്ണമായും കത്തി നശിച്ചു.

ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ രാവിലെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. ചുരം കയറുകയായിരുന്ന ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. അപ്പോഴേക്കും വണ്ടിക്ക് തി പിടിച്ചു.

അല്‍പ്പ സമയത്തിനകം തീ ആളിപ്പടര്‍ന്നു , ട്രാവലര്‍ പൂര്‍ണ്ണമായും കത്തി. മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ്യൂണിറ്റ് എത്തിയെങ്കിലും അപ്പോഴേക്കും വണ്ടി കത്തി ചാമ്പലായിരുന്നു. പതിനേഴ് യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല.ട്രാവലിറിന് തീ പിടിച്ചതോടെ ചുരത്തില്‍ അല്‍പ്പ സമയം ഗതാഗത തടസമുണ്ടായി.പിന്നീട് പൊലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News