ഗുരുവായൂരില്‍ കൊമ്പന്‍ ദാമോദര്‍ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പന്‍ ദാമോദര്‍ദാസാണ് ഇടഞ്ഞത്. ചടങ്ങ് കഴിഞ്ഞ് അനകളെ തിരികെ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം.

പടിഞ്ഞാറെ നടയില്‍ വെച്ച് ഇടഞ്ഞ ആനയെ ആദ്യം ചങ്ങല ഉപയോഗിച്ച് ഇവിടെ തന്നെ തളക്കുകയായിരുന്നു. പിന്നീട് ശാന്തനായ ആനയെ ആനക്കോട്ടയിലേക്ക് തിരികെ കൊണ്ടുപോയി. ആഴ്ചകള്‍ക്ക് മുന്‍പ് വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദര്‍ദാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News