2021-2022 സാമ്പത്തിക വർഷത്തിലെ സംഭാവനയിനത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 614.5 കോടി രൂപയെന്ന് കണക്കുകൾ

2021-2022 സാമ്പത്തിക വർഷത്തിലെ സംഭാവനയിനത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 614.5 കോടി രൂപയെന്ന് കണക്കുകൾ പറയുന്നു .കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ആറിരട്ടിയോളം വരും ബിജെപിയുടെ സംഭാവനയിന തുക എന്നാണ് റിപ്പോർട്ടുകൾ . തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഈ കണക്കുകൾ പുറത്തു വിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യക്തികളും കോർപ്പറേറ്റുകളും ഇലക്ടറൽ ട്രസ്റ്റുകളും ദേശീയ പാർട്ടികൾക്ക് മൊത്തത്തിൽ നൽകിയ സംഭാവനകളിൽ 79% വിഹിതം ബിജെപി നേടി, കോൺഗ്രസിന് 12% വിഹിതം മാത്രമാണ് ലഭിച്ചത്.

2020-21ൽ എട്ട് ദേശീയ പാർട്ടികൾക്കും ലഭിച്ച മൊത്തം സംഭാവന 592 കോടി രൂപയാണ്.രാഷ്ട്രീയ പാർട്ടികൾ ഈ സാമ്പത്തിക വർഷത്തിൽ സംഭാവനയിനത്തിൽ അവർക്ക് ലഭിച്ച തുകയുടെ കണക്കുകൾ അടുത്തിടെയാണ് തിരഞ്ഞടുപ്പ് കമ്മീഷന് സമർപ്പിച്ചത്. തിങ്കളാഴ്ച കമ്മീഷന് ഈ വിവരങ്ങൾ‌ പുറത്തു വിടുകയായിരുന്നു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 20,000 രൂപയ്ക്ക് മുകളിൽ ലഭിച്ച സംഭാവനകളാണ് പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News