ADVERTISEMENT
മിക്ക ആളുകളും അവരുടെ ഏറ്റവും ഉയര്‍ന്ന ബോണ്‍ മാസിലെത്തുന്നത് ഏകദേശം 30 വയസ്സിലാണ്. മെച്ചപ്പെട്ട എല്ലുകളുടെ ആരോഗ്യത്തിനായി എന്തുചെയ്യണം, ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള ചില നിര്‍ദ്ദേശങ്ങളും ആരോഗ്യകരമായ ബോണ്‍ മാസ് നിലനിര്‍ത്തുന്നതിനുള്ള ചില ടിപ്പുകളും ഇതാ.
ബോണ്‍ അഥവാ അസ്ഥി, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. വാരിയെല്ല്, സുഷുമ്‌നാ നാഡി, പെരിഫറല്‍ അസ്ഥികൂടം തുടങ്ങിയ സുപ്രധാന അവയവങ്ങളെയും ഉള്‍ക്കൊള്ളുന്നതിനാല്‍ അസ്ഥി ശരീരത്തിലെ ഏറ്റവും വലിയ അവയവം കൂടിയാണ്.
മിക്ക ആളുകളും അവരുടെ ഏറ്റവും ഉയര്‍ന്ന അസ്ഥി പിണ്ഡത്തിലെത്തുന്നത് ഏകദേശം 30 വയസ്സിലാണ്. അസ്ഥി ദുര്‍ബലമാവുന്നതും പൊട്ടുന്നതുമായ അവസ്ഥയായ ഓസ്റ്റിയോപൊറോസിസ് തടയാനും ആരോഗ്യകരമായ ബോണ്‍ മാസ് നിലനിര്‍ത്തുന്നത് സഹായിക്കുന്നു.
55 വയസ്സുള്ളവരില്‍, മൂന്നില്‍ ഒരു സ്ത്രീയെയും പത്തില്‍ ഒരു പുരുഷനെയും ഓസ്റ്റിയോപൊറോസിസ് അലട്ടുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
എല്ലുകളുടെ നല്ല ആരോഗ്യം നിലനിര്‍ത്തുന്നത് സന്തുലിതാവസ്ഥയ്ക്കും പേശികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.
1) ശാരീരിക വ്യായാമങ്ങള്‍: പ്രതിരോധ വ്യായാമങ്ങള്‍, ജോഗിംഗ്, നടത്തം, സ്റ്റെപ്പ് കയറല്‍, ഭാരോദ്വഹനം, ടെറ ബാന്‍ഡ് വ്യായാമങ്ങള്‍ തുടങ്ങിയവ എല്ലുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു. ഒരു കായികതാരത്തിന് നല്ല അസ്ഥി സാന്ദ്രതയുണ്ടാവുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നുണ്ട്. നല്ല അസ്ഥി സാന്ദ്രത, എല്ലുകളുടെ പൊട്ടലും ഒടിവുകളും മറ്റും കുറയ്ക്കുകയും ചെയ്യും. മരുന്നില്ലാതെ എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനുള്ള എളുപ്പവഴികളില്‍ ഒന്നാണ് വ്യായാമം.
2) ശരീരഭാരം നിരീക്ഷിക്കുക: ഒരു വ്യക്തി അവരുടെ പൊക്കത്തിനനുസരിച്ച് ഭാരം നിയന്ത്രിക്കേണ്ടതുണ്ട്. അമിതഭാരമോ ഭാരം കുറവോ എല്ലിന്റെ ആരോഗ്യത്തെ ബാധിയ്ക്കുമെന്നതിനാല്‍ ശരീരഭാരം എപ്പോഴും മതിയായതായിരിക്കണം.
3) കാല്‍സ്യം കഴിക്കുക: ഓരോ പ്രത്യേക പ്രായക്കാര്‍ക്ക് മതിയായ അളവില്‍ കാല്‍സ്യം കഴിക്കേണ്ടതുണ്ട്. ഒരു വ്യക്തി ദിവസേന ഏറ്റവും കുറഞ്ഞത് 1000 മില്ലിഗ്രാം കാല്‍സ്യം ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളില്‍ ഇത് 1300 മില്ലിഗ്രാമും കൗമാരക്കാരില്‍ ഇത് 1200 മില്ലിഗ്രാമും ആണെന്ന് പറയുന്നു. പാലുല്‍പ്പന്നങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ച ഇലക്കറികള്‍ എന്നിവ പോലുള്ള കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ അടങ്ങിയ സമീകൃതാഹാരം പിന്തുടരുക എന്നതാണ് കാല്‍സ്യം കഴിക്കുന്നത് നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.
4) വിറ്റാമിന്‍ ഡി: വിറ്റാമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാനും അസ്ഥികളുടെ രാസവിനിമയത്തിനും സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. കൂടാതെ, കോഡ് ലിവര്‍ ഓയില്‍, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ സാധാരണയായി ചെറിയ അളവില്‍ ലഭ്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.