ലുധിയാന സ്‌ഫോടന കേസ്; മുഖ്യ ആസൂത്രകന്‍ ഹര്‍പ്രീത് സിംഗ് പിടിയില്‍

ലുധിയാന സ്‌ഫോടന കേസ് മുഖ്യ ആസൂത്രകന്‍ ഹര്‍പ്രീത് സിംഗ് പിടിയില്‍.ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഹര്‍പ്രീതിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ലുധിയാന സ്‌ഫോടക ആസൂത്രകന്‍ ഹര്‍പ്രീത് സിംഗിനെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.മലേഷ്യയിലെ കോലാലംപൂരില്‍ നിന്നും ദില്ലി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.2021 ഡിസംബറില്‍ ലുധിയാന കോടതിയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ഹര്‍പ്രീത്.

സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരവാദി ഹര്‍പ്രീതിനു വേണ്ടി അന്വേഷണ ഏജന്‍സികള്‍ ലുക്ക് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.സ്‌ഫോടവസ്തുക്കള്‍ കൈവശം വയ്ക്കല്‍,മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലും ഹര്‍പ്രീത് ഉള്‍പ്പെട്ടിട്ടുണ്ട്.ഖാലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ തലവന്മാരില്‍ ഒരാളാണ് ഹര്‍പ്രീത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News