ADVERTISEMENT
കോഴിക്കോട് കോതി ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ സമരസമിതി കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധിച്ചു. ജനവാസമേഖലയില്‍ പ്ലാന്റ് അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ജനങ്ങള്‍ക്കായാണ് പ്ലാന്റ് നിര്‍മ്മാണമെന്ന് ഡെപ്യുട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അറിയിച്ചു.
രാവിലെ എട്ടരയോടെയാണ് കോതി സമരസമിതി കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധിച്ചത്. പ്രധാന ഗേറ്റുകള്‍ സമരക്കാര്‍ ഉപരോധിച്ചു. കോതിക്കാര്‍ക്ക് പിന്തുണയുമായി ആവിക്കല്‍ സമരക്കാര്‍ എത്തിയതോടെ സംഘര്‍ഷമായി. ഇവര്‍ പോലീസിനെ തള്ളി മാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഓഫീസിലേക്കെത്തിയ ജീവനക്കാര്‍ക്കെതിരെ സമരക്കാര്‍ തിരിഞ്ഞതും സംഘര്‍ഷത്തിനിടയാക്കി.
ഉപരോധ സമരം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. ചര്‍ച്ചയ്ക്ക് കോര്‍പ്പറേഷന്‍ തയ്യാണെന്നും പ്ലാന്റ് നിര്‍മ്മാണം ഹൈക്കോടതി വിധി അടിസ്ഥാനത്തിലെന്നും ഡെപ്യുട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.