പദ്മിനി വര്‍ക്കി അവാര്‍ഡ് പി ഗൗരിക്ക്

പ്രമുഖ സാമൂഹ്യ, ജീവ കാരുണ്യ പ്രവര്‍ത്തകയും ദേവകി വാര്യര്‍ സ്മാരകത്തിന്റെ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ശ്രീമതി പദ്മിനി വര്‍ക്കിയുടെ പേരിലുള്ള പുരസ്‌കാരം ഇക്കൊല്ലം പി ഗൗരി ടീച്ചറിന് സമ്മാനിക്കും. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി സാമൂഹ്യ സേവന രംഗത്ത് നടത്തി വരുന്ന അതുല്യമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ടീച്ചറിനെ അവാര്‍ഡിന് തെരെഞ്ഞെടുത്തത് .

ഡോ ബി ഇഖ്ബാലിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പദ്മിനി വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ 2022 ഡിസംബര്‍ 12 ന് ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രീമതി ആര്‍ ബിന്ദു പുരസ്‌കാരം സമ്മാനിക്കും. സത്യന്‍ സ്മാരക ഹാളില്‍ ഉച്ചക്ക് 2 ന് നടക്കുന്ന പരിപാടിയില്‍ പദ്മശ്രീ ഡോ .എം ആര്‍ രാജഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ദേവകി വാര്യര്‍ സ്മാരകത്തിന്റെ പ്രസിഡന്റ ശ്രീമതി അനസൂയ അധ്യക്ഷയാകും. ശ്രീമതി സ്‌നേഹലതയുടെ ‘അവള്‍ തീ ആകുമ്പോള്‍ ‘ എന്ന കഥാപ്രസംഗത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News