ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ വരുന്നതില്‍ ഫിലിം ചേംബറിനു നല്‍കിയത് പരാതിയല്ല, അപേക്ഷയാണ് ; എഴുത്തുകാരന്‍ എന്‍എസ് മാധവന്‍

ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ വരുന്നതില്‍ ഫിലിം ചേംബറിനു നല്‍കിയത് പരാതിയല്ല, മറിച്ച് അപേക്ഷയാണെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. തന്റെ ഹിഗ്വിറ്റ എന്ന കഥ സിനിമയാക്കാന്‍ ആലോചന നടക്കുന്നുണ്ട്. ഈ സിനിമ വന്നാല്‍ തനിക്ക് ആ പേര് ഉപയോഗിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖമാണ് അറിയിച്ചതെന്ന് മാധവന്‍ പറഞ്ഞു.

ഒരു വാക്കിനും പേരിനും ആര്‍ക്കും പകര്‍പ്പവകാശമില്ല. അതുകൊണ്ട് ഹിഗ്വിറ്റ എന്ന പേര് ഉപയോഗിച്ചാല്‍ നിയമപരമായി എന്താണ് തെറ്റെന്നു ചോദിച്ചാല്‍ തനിക്ക് ഉത്തരമില്ല. പേര് ഉപയോഗിക്കുന്നതിലെ നിയമ പ്രശ്‌നമല്ല താന്‍ ഉന്നയിച്ചതെന്ന് മാധവന്‍ പറഞ്ഞു.

ഹിഗ്വിറ്റ എന്ന തന്റെ കഥ സിനിമയാക്കാന്‍ ആലോചന നടക്കുന്നുണ്ട്. ഈ പേരില്‍ സിനിമ വന്നാല്‍ തനിക്ക് അത് ഉപയോഗിക്കാനാവില്ല. അതില്‍ വ്യക്തിപരമായ ദുഃഖമുണ്ട്. തനിക്കത് നഷ്ടവും ഉണ്ടാക്കും. ഇതാണ് ഫിലിം ചേംബറിനെ അറിയിച്ചത്. ആ പേരു സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

വാനപ്രസ്ഥം എന്ന പേരില്‍ സിനിമ വന്നപ്പോള്‍ ആ പേരില്‍ കഥ എഴുതിയ എംടി വേണ്ടത്ര വികാരം പ്രകടിപ്പിച്ചില്ലെന്നാണ് തനിക്കു തോന്നുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി മാധവന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News