പ്രതിപക്ഷത്തിന്റെ നന്ദിഗ്രാം സ്വപ്നം നടക്കില്ല: മന്ത്രി MB രാജേഷ്

പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വിഴിഞ്ഞത്തിന് പിന്നില്‍ ഒരു നന്ദിഗ്രാം സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി എ ബി രാജേഷ്.

മന്ത്രി അബ്ദുള്‍റഹ്മാനെ തീവ്രവാദിയാക്കി ചിത്രീകരിച്ചതാരാണ്. നിങ്ങള്‍ ആടിനെ പട്ടിയാക്കുകയാണോ. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ പേരില്‍ തന്നെ തീവ്രവാദിയാണ് എന്നുള്ള അങ്ങേയറ്റം അധിക്ഷേപകരവും അപകടകരവുമായ പ്രസ്താവന നടത്തിയത് ഈ സമരക്കാരല്ലെ. അവരെ അപ്പോള്‍ വിമര്‍ശിക്കാന്‍ പാടില്ലെ. അവര്‍ക്കെന്തും പറയാം, മാധ്യമങ്ങള്‍ക്കത് പ്രശ്നമല്ല. മാധ്യമങ്ങള്‍ അതെല്ലാം ഒളിച്ചുവക്കാനും തമസ്‌കരിക്കാനുമൊക്കെ ശ്രമിച്ചതാണല്ലോ- മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.

അഞ്ചുതെങ്ങിലെ പൊലീസ് സ്റ്റേഷന്‍ കത്തിച്ചത് ഓര്‍മിപ്പിച്ച് പൊലീസ് സ്റ്റേഷന്‍ കത്തിക്കാനുള്ള ആഹ്വാനമുണ്ടായി. തൊട്ടുപിന്നാലെ പൊലീസ് സ്റ്റേഷന്‍ കത്തിക്കുന്നു. 40 പൊലീസുകാര്‍ ആശുപത്രിയിലാകുന്നു. അതൊന്നും അക്രമാഹ്വാനമായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഒരാളെ പേരുപറഞ്ഞ് തീവ്രവാദിയാക്കിയിട്ടും കേരളത്തിലെ പ്രതിപക്ഷം എന്താണ് മിണ്ടാതിരിക്കുന്നതെന്നും മന്ത്രിമാധ്യമങ്ങളോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News