K T Jaleel: 35 പൊലീസുകാരുടെ തല തല്ലിപ്പൊളിച്ച ‘വിഴിഞ്ഞം ജിഹാദ്’ കേട്ട മട്ടേ ഇല്ല: കെ ടി ജലീല്‍

ഇല്ലാത്ത’ലൗ ജിഹാദും’ ‘നാര്‍ക്കോട്ടിക്ക് ജിഹാദും’പറഞ്ഞ് കയറു പൊട്ടിച്ചവര്‍ക്ക് വിഴിഞ്ഞം(Vizhinjam) ജിഹാദ് കേട്ട മട്ടും കണ്ട മേനിയും ഇല്ലെന്ന് കെ ടി ജലീല്‍(K T Jaleel). 35 പോലീസുകാരുടെ തല തല്ലിപ്പൊളിച്ച ‘വിഴിഞ്ഞം ജിഹാദ്’ ആര്‍ക്കും കണ്ട മട്ടില്ല. ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവന്‍ വാളാലെന്ന് മൊഴിഞ്ഞ ലോകത്തിന്റെ മഹാഗുരുവിനെ നമുക്ക് സ്മരിക്കാമെന്നും ജലീലിന്റെ കുറിപ്പില്‍ പറയുന്നു. ഫാദര്‍ തിയോഡേഷ്യസിന്റെ മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതിയെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞ പശ്ചാത്തലത്തിലാണ് ജലീലിന്റെ ഇത്തരമൊരു പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘വിഴിഞ്ഞം ജിഹാദ്’

ഇല്ലാത്ത’ലൗ ജിഹാദും’ ‘നാര്‍ക്കോട്ടിക്ക് ജിഹാദും’പറഞ്ഞ് കയറു പൊട്ടിച്ചവര്‍ പോലീസ് സ്റ്റേഷനും പോലീസ് വാഹനങ്ങളും അടിച്ചു തകര്‍ത്ത്, 35 പോലീസുകാരുടെ തല തല്ലിപ്പൊളിച്ച ‘വിഴിഞ്ഞം ജിഹാദ്’ കേട്ട മട്ടേ ഇല്ല? കണ്ട മേനിയും ഇല്ല!

ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവന്‍ വാളാലെന്ന് മൊഴിഞ്ഞ ലോകത്തിന്റെ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കന്‍മാരെ വിസ്മരിക്കുകയും ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News