
വിഴിഞ്ഞം അക്രമ സമരത്തെ വീണ്ടും ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരശോഷണം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് സമരക്കാരെ ഇപ്പോൾ പിന്തുണക്കുന്നത്. മൻമോഹൻ സിങ്ങിൻ്റെ കാലത്ത് കേന്ദ്ര സർക്കാരിൻ്റെ അക്രഡിറ്റഡ് ഏജൻസി നടത്തിയ പഠനത്തെയും പ്രതിപക്ഷ നേതാവ് തള്ളിപ്പറയുന്നു. വിദഗ്ദ്ധരെ ഉൾപ്പെടുത്തി വീണ്ടും പOനത്തിന് തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് മറച്ചു വച്ചാണ് പുതിയ പ്രചരണം.
കേന്ദ്രത്തിൽ യു പി എ യും സംസ്ഥാനത്ത് യു ഡി എഫും ഭരിക്കുന്ന കാലത്താണ് ഹരിത ട്രിബ്യൂണൽ വിശദമായ പoനം നടത്തി പദ്ധതിക്ക് അനുമതി നൽകിയത്. അന്ന് ഉന്നയിക്കാതിരുന്ന ആശങ്കയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന് . തീരശോഷണത്തെ കുറിച്ച് പഠിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.
പ്രതിപക്ഷ നേതാവ് ഒളിച്ചു വക്കുന്ന ഒന്നുണ്ട്. പദ്ധതിക്ക് മുന്നോടിയായി നടന്ന സമഗ്രമായ പഠനത്തിൻ്റെ റിപ്പോർട്ട്.
അക്കാലത്ത് മൻമോഹൻസിങ്ങായിരുന്നു പ്രധാനമന്ത്രി.
കേന്ദ്ര സർക്കാരിൻ്റെ അക്രഡിറ്റഡ് ഏജൻസിയാണ് ശാസ്ത്രീയമായി പ0നം നടത്തിയത് . ആ റിപ്പോർട്ട് പരിശോധിച്ചായിരുന്നു ഗ്രീൻ ട്രിബ്യൂണൽ പദ്ധതിക്ക് അനുമതി നൽകിയത്. ഓരോ ആറ് മാസം കൂടുമ്പോഴും പ്രത്യാഘാതങ്ങൾ ശാസ്ത്രീയമായി പരിശോധിക്കപ്പെടുന്നുമുണ്ട്. പുതിയആശങ്കകൾ ഉയർത്തുന്ന പശ്ചാത്തലത്തിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി വീണ്ടും പരിശോധനക്ക് തയ്യാറണെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ 6000 കോടി ഇതിനകം മുതൽ മുടക്കിയ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കണമെന്നാണ് ചിലരുടെ ആവശ്യം. വൻ വികസന സാധ്യതകൾ തുറക്കുന്ന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷവും പിന്തുണക്കുന്നു.
കേരള തീരത്ത് വിഴിഞ്ഞത്ത് മാത്രമല്ല തീരശോഷണം ഉള്ളത്. കൊച്ചി ചെല്ലാനത്തും കോഴിക്കോട് നൈനാൻ വളപ്പിലും തീരം കടലെടുക്കുന്നതിന് ഏത് പദ്ധതിയെ കുറ്റപ്പെടുത്തും. ഇക്കാര്യങ്ങൾ മറച്ചുവച്ച് അക്രമ സമരത്തെ പിന്തുണക്കുകയായിരുന്നു , പ്രതിപക്ഷ നേതാവ് ഇന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലും .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here