
ഗായകന്‍ എം.ജി.ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം പണിതതുമായി ബന്ധപ്പെട്ട കേസ്സിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.
നടന്‍ മധു മോഹന്‍ അന്തരിച്ചു
സീരിയല്‍ സംവിധായകനും നടനുമായിരുന്ന മധു മോഹന്‍(Madhu Mohan) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഒരു കാലത്ത് ദൂരദര്‍ശന്‍ സീരിലുകളിലൂടെ മലയാളികളുടെ ആരാധന പിടിച്ച് പറ്റിയ താരമാണ് മധു മോഹന്‍.
അഭിനയം, നിര്‍മ്മാണം, തിരക്കഥ, സംഭാഷണം തുടങ്ങിയ സീരിയല്‍ രംഗത്തെ എല്ലാ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. തമിഴ് സീരിയിലുകളിലൂടെയാണ് അദ്ദേഹം മിനിസ്‌ക്രീനിലെത്തുന്നത്. പിന്നീട് മലയാള സീരിയലുകളിലും സജീവമായി.
വൈശാഖ സന്ധ്യ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മാനസി എന്ന സീരിയലിലൂടെയാണ് ജനപ്രീതി നേടുന്നത്. 3 വര്‍ഷത്തോളം സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് അദ്ദേഹം സീരിയല്‍ നിര്‍മ്മാണത്തിലും അഭിനയത്തിലും സജീവമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here