
മുംബൈയിലെ മാട്ടുംഗ മേഖലയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു, സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. . കേസില്‍ പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ഡോംഗ്രി കറക്ഷണല്‍ ഹോമിലേക്ക് (ജുവനൈല്‍ ഹോം) അയച്ചു.
ഇരയും കുറ്റാരോപിതരായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും എട്ടാം ക്ലാസില്‍ ഒരുമിച്ചാണ് പഠിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 30 ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 376 (ഡി), പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
മറ്റെല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളിലെ ഏതോ പരിപാടിയില്‍ തിരക്കിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
‘ഈ സംഭവം നടന്നപ്പോള്‍ മറ്റ് കുട്ടികളും സ്‌കൂളില്‍ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഒരു പ്രോഗ്രാമില്‍ തിരക്കിലായിരുന്നു, ഇരയായ പെണ്‍കുട്ടി ക്ലാസ് മുറിയില്‍ തനിച്ചായിരുന്നു, അത് മുതലെടുത്ത് രണ്ട് ആണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ കയറി വാതിലടച്ച് അവളെ ബലാത്സംഗം ചെയ്തു. ,’ പോലീസ് പറഞ്ഞു.
‘സംഭവത്തെത്തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വൈകുന്നേരത്തോടെ വീട്ടിലേക്ക് പോയി. എന്നാല്‍, അടുത്ത ദിവസം അവളുടെ ആരോഗ്യം വഷളാവുകയും തുടര്‍ന്ന് അവളുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്നാണ് പീഡയ വിവരം പുറത്തറിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here