സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരത്തിന് കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണത്തില്‍ അവര്‍ പ്രകടിപ്പിച്ച പ്രാവീണ്യവും നൃത്താചാര്യ എന്ന നിലയില്‍ അമ്പത് വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം.

പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, എന്‍ രാധാകൃഷ്ണന്‍ നായര്‍, കരിവെള്ളൂര്‍ മുരളി, അപ്പുകുട്ടന്‍ സ്വരലയം, എന്‍ എന്‍ കൃഷ്ണദാസ്, ടി ആര്‍ അജയന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് കലാണ്ഡലം സരസ്വതിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നൃത്തനാട്യ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, റോട്ടറി പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, കലാദര്‍പ്പണം നാട്യശ്രീ പുരസ്‌കാരം എന്നിവക്ക് കലാമണ്ഡലം സരസ്വതി നേരത്തെ അര്‍ഹയായിട്ടുണ്ട്. സ്വരലയ നൃത്ത സംഗീതോത്സവ വേദിയില്‍ വെച്ച് ഡിസംബര്‍ 29ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്‌കാരം സമര്‍പ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here