ADVERTISEMENT
കുവൈറ്റില്‍ കഴിഞ്ഞ 11 മാസത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍. അല്‍ റായ് ദിനപത്രം പറയുന്നതനുസരിച്ച്, കഴിഞ്ഞ 11 മാസത്തിനിടെ കുവൈറ്റില്‍ 636 വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം വിവാഹ സൂചികയില്‍ ഇതേ കാലയളവില്‍ 3,226 കേസുകള്‍ ഗണ്യമായി കുറഞ്ഞു.
വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, അഭിപ്രായവ്യത്യാസങ്ങള്‍, പൊരുത്തക്കേടുകള്‍, എന്നിങ്ങനെ നിരവധി കാരണങ്ങളാണ് വിവാഹ മോചനങ്ങള്‍ക്ക് പിന്നിലെ കാരണമെന്നാണ് സൂചനകള്‍
അതേസമയം, കഴിഞ്ഞ 11 മാസത്തിനിടെ 488 കുവൈറ്റ് വനിതകള്‍ കുവൈറ്റികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ചതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 407 സ്ത്രീകൾ ഏഷ്യക്കാരെയും അറബികളെയും വിവാഹം കഴിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.