പത്ത് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സുഹൃത്ത് പിടിയില്‍

കാണാതായ ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ച നിലയില്‍. ഛത്തീസ്ഗഢില്‍ നിന്ന് പത്ത് ദിവസം മുന്‍പ് കാണാതായ തനു കുറെ (26) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ ഒഡിഷയിലെ വനത്തില്‍ വച്ച് കണ്ടെത്തിയത്. ഛത്തീസ്ഗഢ് കോര്‍ബ സ്വദേശിനിയാണ് തനു.
കത്തിക്കരിഞ്ഞ നിലയില്‍ ഒഡിഷയിലെ ബാലംഗീറിലെ കാട്ടിനുള്ളിലാണ് മൃതദേഹം കിടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍ സുഹൃത്ത് സച്ചിന്‍ അഗര്‍വാളിനെ (30) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

റായ്പുരിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്നു തനു. നവംബര്‍ 21 മുതലാണ് ഇവരെ കാണാതായത്. സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ 22ാം തീയതി കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഢ് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളില്‍ പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചത്. പൊലീസ് ഇവിടെ എത്തി മൃതദേഹം തനുവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

യുവതിയെ വെടിവച്ച് കൊന്നതാണെന്നും തെളിവ് നശിപ്പിക്കു ലക്ഷ്യമിട്ടാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സച്ചിനെ ചോദ്യം ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News