ADVERTISEMENT
നടന്‍ മധു മോഹന്‍ അന്തരിച്ചു എന്ന വാര്‍ത്ത വ്യാജം. അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മധുമോഹന്‍ തന്നെ രംഗത്തെത്തി. വാര്‍ത്ത വൈറലായതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്. അന്തരിച്ചെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത് മുതല്‍ നിരവധി പേരാണ് ഫോണ്‍ വിളിക്കുന്നത്. എല്ലാവരോടും താന്‍ മരിച്ചിട്ടില്ല എന്നു പറയേണ്ട അവസ്ഥയിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാന്‍ തനിക്ക് തല്കാലം താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യാജവാര്‍ത്ത ചമച്ചത് തെറ്റാണെന്നും കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും മധു മോഹന്‍ വ്യക്തമാക്കി. നിലവില്‍ ചെന്നൈയില്‍ ജോലി തിരക്കിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സംഘടനയായ ഫെഫ്ക ഉള്‍പ്പടെ നിരവധി പേരാണ് മധു മോഹന് ആദരാഞ്ജലികള്‍ അറിയിച്ചത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘മാനസി’ എന്ന സീരിയലിലൂടെയാണ് മധു മോഹന്‍ പ്രിയങ്കരനായത്. നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങി നിന്നിരുന്ന അദ്ദേഹം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധയനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.