കെ സുരേന്ദ്രന്റെ ചീട്ടിലാണ് ഗവണ്‍മെന്റ് നില്‍ക്കുന്നതെങ്കില്‍ ആ ഔദാര്യം തങ്ങള്‍ക്ക് വേണ്ട; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കെ സുരേന്ദ്രന്റെ ചീട്ടിലാണ് ഗവണ്‍മെന്റ് നില്‍ക്കുന്നതെങ്കില്‍ ആ ഔദാര്യം തങ്ങള്‍ക്ക് വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സുരേന്ദ്രന്റെ സൗജന്യം ഇടതുമുന്നണിക്ക് വേണ്ടയെന്നും സുരേന്ദ്രന്റെ ജന്മത്തില്‍ സുരേന്ദ്രന് ഇടതുപക്ഷത്തിനെ തൊടാന്‍ കഴിയില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍ഡിഎഫ് ഗവണ്‍മെന്റ് നില നില്‍ക്കുന്നത് ജനങ്ങളുടെ ഔദാര്യത്തിലാണെന്നും സുധാകരന്‍ പറഞ്ഞ വിമോചന സമരത്തിന്റെ കാലമൊക്കെ പോയി എന്നും ഇവര് രണ്ടും പറഞ്ഞ കാര്യം ഒന്ന് തന്നെയാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നല്‍കി. സമരത്തിന്റെ പരാജയ ഭീതിയില്‍ നിന്നാണ് അക്രമം ഉണ്ടായതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അമ്പതിനായിരം കോടിയുടെ വ്യവസായ ഇടനാഴി വരും. അത് തിരുവനന്തപുരത്തിന്റെ മുഖം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു

വിഴിഞ്ഞം പൊതുമേഖലയില്‍ നടത്തണം എന്ന് സിപിഐഎം പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അത് അദാനിക്ക് നല്‍കി. ഇന്ന് എതിര്‍ത്ത പുരോഹിതര്‍ അന്ന് അതിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. വിഴിഞ്ഞം സംഘര്‍ഷത്തിലൂടെ വെടിവയ്പ്പാണ് അവര്‍ ഉദ്ദേശിച്ചത്. പൊലീസ് നെല്ലിപലക കണ്ടിട്ടും ആത്മ സംയമനം പാലിച്ചുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സമര സമിതി മുന്നോട്ട് വച്ച ആറ് കാര്യങ്ങളും സര്‍ക്കാര്‍ നേരത്തെ തന്നെ സമ്മതിച്ചതാണ്. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം മാത്രമാണ് ഞങ്ങള്‍ നിരാകരിച്ചത്. കാലാവസ്ഥ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരും അദാനിയും ചേര്‍ന്ന് പരിഹാരം കാണുമെന്ന് സമര്‍ക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. എന്നിട്ടും സമരം അവസാനിപ്പിക്കാന്‍ തയ്യാറാവാത്ത പുരോഹിതരടക്കമുള്ളവരാണ് പ്രകോപനമുണ്ടാക്കിയത് സംസ്ഥാനത്തെ ഒരു മന്ത്രിയെ തീവ്രവാദിയെന്ന് പറഞ്ഞ പുരോഹിതന്റെ കുപ്പായത്തിന് എന്ത് മഹത്വമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ആര്‍എസ്എസ് എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപകടകാരിയായ ഫാസിസ്റ്റ് സംഘടനയാണ്. വിഴിഞ്ഞം തുറമുഖം വേണമെന്നാണ് അന്നും ഇന്നും തങ്ങള്‍ പറഞ്ഞ്. അത് പൊതുമേഖലയില്‍ സ്ഥാപിക്കണമെന്നാണ് ഇജങ പറഞ്ഞത്. ഇന്ന് എതിര്‍ക്കുന്ന പുരോഹിതര്‍ അന്നിത് വേണമെന്നാണ് പറഞ്ഞത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ തുടര്‍ പ്രവര്‍ത്തനമാണ് സര്‍ക്കാരിപ്പോള്‍ നടത്തുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News