ADVERTISEMENT
വയനാട് മേപ്പാടിയില്‍ എം എസ് എഫ് ആക്രമണത്തില്‍ എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ്ണ ഗൗരിക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ അപര്‍ണയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോളേജില്‍ ‘ട്രാബിയൊക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്ന് എസ്എഫ്‌ഐ പറഞ്ഞു. അതിനിടെ കോളേജിലെ മയക്കുമരുന്ന് സംഘം എം ഡി എം എ ഉൾപ്പെടെ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു..
മേപ്പാടി പോളി ടെക്‌നിക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായത്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. മേപ്പാടി സി ഐ ക്കും നേരെ ആക്രമണമുണ്ടായി. ഇദ്ദേഹവും ചികിത്സയിലാണ്. ഇന്ന് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെയാണ് ആക്രമണമുണ്ടായത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. സംഘമായെത്തിയവര്‍ അപര്‍ണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മതിലിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്‌തെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.