പോളിടെക്നിക് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം . ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന സൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവ്, നെടുമങ്ങാട് പോളിടെക്നിക്, ആറ്റിങ്ങൽ പോളിടെക്നിക്, വനിതാ പോളിടെക്നിക് കൈമനം, നെയ്യാറ്റിൻകര പോളിടെക്നിക് എന്നിവിടങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എസ്എഫ്ഐ സമ്പൂർണാധിപത്യത്തോടുകൂടി വിജയം നേടി.നെയ്യാറ്റിങ്കര പോളിടെക്നിക്കിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന നെടുമങ്ങാട് പോളിടെക്നികിൽ സ. രാഹുൽ ചെയർമാൻ, സ.അരുൺ വൈസ് ചെയർമാൻ,സ. ഗോപിക വാസ് ചെയർപേഴ്സൺ, സ.മുഹമ്മദ് ജാഫർ ജനറൽ സെക്രട്ടറി, സ.അമൽ കൗൺസിലർ, സ.മേഘ ബിജു മാഗസിൻ എഡിറ്റർ, ആയി തിരഞ്ഞെടുത്തു ആറ്റിങ്ങൽ പോളിടെക്നികിൽ സ.അതുൽ ചെയർമാൻ, സ.ഗൗതം വൈസ് ചെയർമാൻ, സ.അഞ്ജന വൈസ് ചെയർപേഴ്സൺ, സ.നിതിൻ ആർട്സ് ക്ലബ് സെക്രട്ടറി സ.ദിൽ പ്രസാദ് മാഗസിൻ എഡിറ്റർ, സ.സംഗീത് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ADVERTISEMENT
വനിതാ പോളിടെക്നിക് കൈമനത്തിൽ ,ചെയർമാൻ ആയി സ. അജ്മി സഎസ് വൈസ് ചെയർപേഴ്സൺ ആയി സ.അപർണ, ആർട്സ്ക്ലബ് സെക്രട്ടറിആയി അനഘ എസ് ജനറൽസെക്രട്ടറി ആയി അശ്വനി ആർ മാഗസിൻ എഡിറ്റർ ആയി സ.അർച്ചന,യൂണിയൻ കൗൺസിലർ ആയി സ. ശരണ്യയെയും തിരഞ്ഞെടുത്തു നെയ്യാറ്റിൻകര പോളിടെക്നികിൽ ചെയർമാനായി ആരോമൽ എസ്പി ,വൈസ് ചെയർമാനായി അനന്തു സി ,വൈസ് ചെയർപേഴ്സനായി വീണ എസ് എസ് ജനറൽ സെക്രട്ടറിയായി സൽമാനുവൽ ഫൈറിസി ,യൂണിയൻ കൗൺസിലറായി സലാഹുദ്ധീൻ അയ്യൂബി,മാഗസിൻ എഡിറ്ററായി അഗപ്പ് ബി സി ,ആർട്സ് ക്ലബ് സെക്രട്ടറിയായി സൂരജ് എസ് എന്നിവരുംവട്ടിയൂർക്കാവ് സെൻട്രൽ പോളി ടെക്നിക്കിൽ ചെയർമാനായി അയസ് സഹീർ, വൈസ് ചെയർമാനായി അനന്ത നാരായണൻ, വൈസ് ചെയർപേഴ്സണ്ണായി നിഖിത, ജനറൽ സെക്രട്ടറിയായി അനൂപ് എ എച്, യൂണിയൻ കൗൺസിലറായി മുഹമ്മദ് അല്ലമീൻ എ ആർ, മാഗസീൻ എഡിറ്റർ ആയി മുഹമ്മദ് സുഹൈൽ, ആർട്സ് ക്ലബ് സെക്രട്ടറിയായി ഗോവിന്ദ് ജി പി എന്നിവരും എതിരാളികളെ ബഹുദൂരം പിന്നിലാക്കി എസ്എഫ്ഐ സമ്പൂർണാധിപത്യത്തോടുകൂടി വിജയം നേടി. ജില്ലയിലെ പോളിടെക്നിക് തിരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ എസ്എഫ്ഐ പ്രവർത്തകരെയും, എസ്എഫ്ഐ പാനലിനെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് ഗോകുൽ ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം ശിൽപ എസ് കെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കുവേണ്ടി അഭിവാദ്യങ്ങൾ ചെയ്തു.
Get real time update about this post categories directly on your device, subscribe now.