ആദ്യപകുതിയില്‍ ഘാനയ്‌ക്കെതിരെ യുറുഗ്വേ രണ്ട് ഗോളിന് മുന്നില്‍

ഗ്രൂപ്പ് എച്ചിലെ കനത്ത പോരാട്ടത്തില്‍ ആദ്യപകുതിയില്‍ ഘാനയ്‌ക്കെതിരെ യുറുഗ്വേ രണ്ട് ഗോളിന് മുന്നില്‍. കളിയുടെ 26 -ാം മിനിറ്റിലും 32 -ാം മിനിറ്റിലുമായിരുന്നു ജ്യോര്‍ജിയന്‍ ഡി അരാസ്‌കെയ്റ്റ ഗോള്‍ മഴ പെയ്യിച്ചത്.

ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം യുറഗ്വായ്ക്ക് ആഘോഷിക്കാനായത് ഇപ്പോൾ മാത്രമാണ്.  അതേസമയം നേരത്തെ ഘാന പെനാല്‍റ്റി പാഴാക്കിയിരുന്നു.

പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയയെ തോല്‍പ്പിക്കാനായാല്‍ ഘാനയ്ക്ക് യുറുഗ്വേയ്ക്ക് എതിരെ സമനില നേടിയാലും പ്രീക്വാര്‍ട്ടറിലേക്ക് കടക്കാം. 4-4-2 എന്ന ഫോര്‍മേഷനിലാണ് യുറുഗ്വേ കളത്തില്‍ ഇറങ്ങിയതെങ്കില്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഘാന ഇറങ്ങിയത്.

യുറുഗ്വേയ്ക്ക് യോഗ്യത നേടണമെങ്കില്‍ ഘാനയെ തോല്‍പ്പിക്കുകയും വേണം പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയക്കെതിരെ ജയിക്കുകയും വേണം. യുറഗ്വേയ്‌ക്കെതിരെ ജയിച്ചാല്‍ ഘാന പ്രീക്വാര്‍ട്ടറിലെത്തും.

പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലെത്തി. യുറഗ്വേയ്-ഘാന സമനിലയില്‍ പിരിയുകയും പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയെ തോല്‍പിക്കുകയും ചെയ്താല്‍ പോര്‍ച്ചുഗലിനും ഘാനയ്ക്കും മുന്നേറാം. യുറഗ്വേയ്-ഘാന സമനിലയില്‍ പിരിയുകയും ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഘാനയ്ക്കും ദക്ഷിണ കൊറിയയ്ക്കും 4 പോയിന്റ് വീതമാകും.

തോറ്റാല്‍ ഘാന പുറത്താകും. രണ്ടു മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞാല്‍ പോര്‍ച്ചുഗലും ഘാനയും അടുത്ത റൗണ്ടിലെത്തും. ദക്ഷിണ കൊറിയയ്ക്കും യുറഗ്വേയ്ക്കും ജയം അനിവാര്യം. പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയെ തോല്‍പിക്കുകയും യുറഗ്വേയ് ജയിക്കുകയും ചെയ്താല്‍ യുറഗ്വേയ് മുന്നേറും. ദക്ഷിണ കൊറിയ, യുറഗ്വേയ് ജയിച്ചാല്‍ ഇരുടീമുകള്‍ക്കും 4 പോയിന്റ് വീതമാകും.

ടീം ലൈനപ്പ് :

ഘാന

ലോറന്‍സ് സിഗി,സെയ്ദു, അമാര്‍ത്തെ, സലിസു,റഹ്മാന്‍, തോമസ്, അബ്ദുല്‍ സമീദ്, കുദുസ്, അയ്യൂ, ജോര്‍ദാന്‍ അയ്യൂ, വില്യംസ്

യുറുഗ്വേ

റോച്ചറ്റ്, വരേല, ഗിമ്മന്‍സ്, കോറ്റസ്, ഔലിവേറ,പെല്ലിസ്ട്രി, വല്‍വര്‍ദേ, ബെന്‍ടാക്കര്‍, അരാസ്‌ക്കട്ട, സുവാരസ്, നൂനസ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News