പോര്‍ച്ചുഗല്‍-ദക്ഷിണ കൊറിയ മത്സരം ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍

ഗ്രൂപ്പ് എച്ചിലെ പോര്‍ച്ചുഗല്‍-ദക്ഷിണ കൊറിയ മത്സരം ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലാണ് ആദ്യം ഗോളടിച്ചത്. വിങ്ങ് പ്ലയറായ റിക്കാര്‍ഡോ ഹോര്‍ത്തയാണ് ഗോള്‍ നേടിയത്.

ഡലോട്ട് നല്‍കിയ പാസാണ് കട്ട് ചെയ്തു ഹോര്‍ത്ത ഗോളാക്കി മാറ്റിയത്. 27-ാം മിനിറ്റില്‍ കിം യങ് ഗൗണിലൂടെയായിരുന്നു കൊറിയയുടെ ഗോള്‍. ഡീഗോ ഡാലോ ബോക്‌സിലേക്ക് നല്‍കിയ പന്ത് ആദ്യ ഷോട്ടില്‍ തന്നെ ഹോര്‍ത്ത വലയിലെത്തിക്കുകയായിരുന്നു.

സമനിലഗോളിനായി ദക്ഷിണ കൊറിയ വിങ്ങുകളിലൂടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ ഫുള്‍ ബാക്കുകള്‍ ക്രിത്യമായി പ്രതിരോധിച്ചു. 18-ാം മിനിറ്റില്‍ കൊറിയ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News