ADVERTISEMENT
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് ട്രാക്കുണര്‍ന്നു. ആദ്യ സ്വര്‍ണം പാലക്കാടിന് ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററിലാണ് നേട്ടം. കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദിനാണ് നേട്ടം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാടിന്റെ ജെ ബിജോയിക്കും സ്വര്‍ണം ലഭിച്ചു. അതേസമയം, പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ ദേബിക ബെന്നും സ്വര്‍ണം നേടി.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരം. കൊവിഡിന്റെ രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മേള നടക്കുന്നത്. രാത്രിയിലും മത്സരമുണ്ടെന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകത. കായികോത്സവത്തിന്റെ മേള 36-ാം പതിപ്പ് ഇന്ന് വൈകിട്ട് ആറിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ആദ്യദിനം 23 ഫൈനല്‍ ആണ് നടക്കുക. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററോടെ മേളക്ക് തുടക്കമായി. ആറ് വരെ നീളുന്ന മേളയില്‍ 98 ഇനങ്ങളിലായി 2737 താരങ്ങളാണ് മാറ്റുരയ്ക്കുക. ട്രാക്ക്, ജമ്പ് ഇനങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും ജാവലിന്‍ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായിരിക്കും. 2019ല്‍ കണ്ണൂരിലെ മീറ്റില്‍ പാലക്കാടായിരുന്നു ജേതാക്കള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.