കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍

കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്ത്. BMS ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സമര രംഗത്തിറങ്ങിയത്.കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വന്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് തൊഴിലാളി സംഘടനകളുടെ ദേശ വ്യാപക പ്രതിഷേധം.

ഇടത് പക്ഷ തൊഴിലാളി സംഘടനകള്‍, ഐ എന്‍.ടി.യു.സി, ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ദേശ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് തൊഴിലാളി വിരുദ്ധ നയങ്ങളാണ്.രാജ്യത്ത് തൊഴില്‍ സ്ഥിരതയില്ല, തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാകുന്നു, കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്നു എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകളുടെ പ്രക്ഷോഭം.

അതേസമയം, കര്‍ഷക നിയമങ്ങള്‍ക്കെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ച കര്‍ഷക സംഘടനകള്‍ താങ്ങ് വിലയടക്കമുള്ള നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ് ഭവന്‍ മാര്‍ച്ചോടെയാണ് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയത്.പ്രക്ഷോഭരംഗത്തുള്ള കര്‍ഷക സംഘടനകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും പിന്തുണയുമായി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും രംഗത്ത് വരുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. കര്‍ഷകരുടേയും തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here