ADVERTISEMENT
ഗ്രൂപ്പ് ജി മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം. ഗ്രൂപ്പ് ജി പോയിന്റില്‍ ബ്രസീലാണ് മുന്‍പില്‍. സെര്‍ബിയയെ തോല്‍പിച്ചതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുകയാണ്.
പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ തന്നെ 2-2 ഗോള്‍ നിലയില്‍ മികച്ച പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 20ാം മിനുറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് ലീഡ് ഉയര്‍ത്തിയപ്പോള്‍ 6 മിനിറ്റുകള്‍ക്കുള്ളില്‍ മിത്രോവിലൂടെ സെര്‍ബിയ ഇക്വലൈസര്‍ ഗോള്‍ നേടി. 35ാം മിനുറ്റില്‍ വ്യാഹോവിച്ചിന്റെ ഗോളിലൂടെ സര്‍ബിയ മുന്നിലെത്തി. 44ാം മിനിറ്റില്‍ എംബോളോയുടെ ഗോളിലൂടെ ഇരുടീമുകളും സമനിലയിലായി. രണ്ടാം പകുതിയുടെ വിസില്‍ മുഴങ്ങി 3 മിനിറ്റുകള്‍ക്കുള്ളില്‍ കളിയുടെ 48ാം മിനിറ്റില്‍ സെര്‍ബിയയുടെ വലകുലുക്കി സ്വിറ്റ്സര്‍ലന്‍ഡിന്റെ റെമോ മാര്‍കോ ഫ്രൂലെര്‍ വിജയഗോള്‍ നേടി.
ആദ്യാവസാനം വരെ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കാണ് ഖത്തറിലെ 974 സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യപകുതിയ്ക്ക് ശേഷം സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് നേടിയതോടെ സെര്‍ബിയന്‍ പട സമ്മര്‍ദത്തിലായി. ശക്തമായ മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ ശ്രമങ്ങളെല്ലാം വിഫലമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.