ADVERTISEMENT
ലോകകപ്പില്‍ കാനറിപ്പടയെ അട്ടിമറിച്ച് കാമറൂണ്‍. എതിരില്ലാത്ത ഒരുഗോളിനാണ് ബ്രസീലിനെ ആഫ്രിക്കന്‍പട അട്ടിമറിച്ചത്. ഇഞ്ച്വറി ടൈമില്‍ വിന്‍സന്റ് അബൂബക്കര്‍ കാമറൂണിന്റെ വിജയഗോള്‍ നേടി. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഫലം നിര്‍ണായകമല്ലായിരുന്നെങ്കിലും ലോകകപ്പില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്തോട് അടിയറവു പറയേണ്ടിവന്നത് ബ്രസീലിന് തിരിച്ചടിയായി.
പന്ത് കൈവശം വച്ചതും ആക്രമിച്ചു കളിച്ചതും ബ്രസീല്‍ ആയിരുന്നു. പക്ഷേ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ കാമറൂണ്‍ ലോകകപ്പില്‍ പുത്തന്‍ ചരിത്രംഎഴുതി. ജി ഗ്രുപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീല്‍ പുതിയ നിരയുമയാണ് കളത്തില്‍ ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട് നിന്ന ബ്രസീലിനെ കാമറൂണ്‍ ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ചു.
രണ്ടാം പകുതിയില്‍ ബ്രസീല്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും കാമറൂണ്‍ ഗോളി ഡെവിസ് എപാസി വെല്ലുവിളിയായി. സമനിലയെന്നുറപ്പിച്ച കളിയെ ഇഞ്ചുറി ടൈമില്‍ കാമറൂണ്‍ മാറ്റിമറിച്ചു. എന്‍ഗോം എംബെകെലിയുടെ ക്രോസില്‍ വിന്‍സെന്റ് അബൂബക്കറിന്റെ തകര്‍പ്പന്‍ ഹെഡര്‍ ബ്രസീലിന്റെ വല കുലുക്കി. പ്രീക്വര്‍ട്ടര്‍ എത്താനായില്ലെങ്കിലും ലോകകപ്പില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടം കാമറൂണിന് സ്വന്തം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.