ദില്ലി മദ്യനയ അഴിമതി; CBI അന്വേഷണം തെലങ്കാനയിലേക്ക്

ദില്ലി മദ്യനയ അഴിമതിക്കേസില്‍ CBl അന്വേഷണം തെലങ്കാനയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ CBl ചോദ്യം ചെയ്യും. ഈ മാസം ആറിന് ഹൈദരാബാദിലെ കവിതയുടെ വസതിയില്‍ വെച്ച് CBl കവിതയുടെ മൊഴിയെടുക്കും. ടി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയാണ് കവിത.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേര്‍ കേസില്‍ CBlയുടെ പ്രതിപ്പട്ടികയിലുണ്ട്. ഇ.ഡി യും സിബിഐയും അന്വേഷണം നടത്തുന്ന കേസില്‍ ഇരു ഏജന്‍സികളും കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ സിസോദിയയുടെ പേരില്ലായിരുന്നു. ഭാരത് രാഷ്ട്രസമിതിയായി മാറിയ തെലങ്കാന രാഷ്ട്ര സമിതി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വെയ്ക്കുന്നതിനിടെയാണ് കവിതയ്ക്ക് CBI നോട്ടീസ് ലഭിച്ചത്.

ഓപ്പറേഷന്‍ താമരയില്‍ തെലങ്കാന പോലീസിന്റെ അന്വേഷണം മുറുകുന്നതിനിടെയാണ് CBl നീക്കം. തെലങ്കാന പൊലീസ് അന്വേഷണം BJP സംഘടനാ ജനറല്‍ സെക്രട്ടറി BL സന്തോഷ്, BDJS അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരിലേക്ക് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News