ADVERTISEMENT
ഇന്ന് ലോക ഭിന്നശേഷി ദിനം. ഈ ദിവസത്തില്‍ കേരളത്തിന് അഭിമാനകരമായ നേട്ടമാണ് മലപ്പുറം എടപ്പറ്റ സ്വദേശിനി ഫാത്തിമ അന്‍ഷി സമ്മാനിക്കുന്നത്. ദേശീയ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം ഇന്ന് രാഷ്ട്രപതിയില്‍ നിന്നും ഫാത്തിമ ഏറ്റുവാങ്ങും.
കൈരളി ടി വി കുട്ടി പട്ടുറുമാല്‍ 2016 ഫൈനലിസ്റ്റിലൂടെ ജനശ്രദ്ധ നേടിയ ഗായിക. കൈരളിയുടെ ബെസ്റ്റ് ചൈല്‍ഡ് സിംഗര്‍ അവാര്‍ഡ് ഇശ ലേല അവാര്‍ഡ് 2019,ദുബായ് വിന്നറും ആയ ഫാത്തിമ അന്‍ഷി ദേശീയ പുരസ്‌കാര നിറവിലാണ് എത്തി നില്‍ക്കുന്നത്. രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ ഏറെ സന്തോഷവും ആകാംക്ഷയുമുണ്ടെന്നും വാക്കുകള്‍ക്ക് അതീതമാണ് ഈ നിമിഷം എന്നും ഫാത്തിമ അന്‍ഷി പറഞ്ഞു.
അക കണ്ണിന്റെ വെളിച്ചതില്‍ ഉയരങ്ങള്‍ കീഴടക്കിയ ഫാത്തിമ പത്താം ക്ലാസ് പരീക്ഷ ആരുടെയും സഹായമില്ലാതെ എഴുതുകയും മികച്ച വിജയമാണ് കൈവരിച്ചതും. മകള്‍ നേടിയ ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ ഏറെ അഭിമാനത്തിലും സന്തോഷത്തിലുമാണ് രക്ഷിതാക്കള്‍.
ഈ വര്‍ഷത്തെ പതിനെട്ടു വയസിനു താഴെയുള്ള ശ്രേഷ്ഠ ദിവ്യംഗ് ബാലിക ദേശീയ അവാര്‍ഡാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഫാത്തിമ ഇന്ന് ഏറ്റുവാങ്ങുന്നത്. നാടിന്റെ അഭിമാനം മാത്രമല്ല ഭിന്നശേഷി ക്കാര്‍ക്കുള്ള പ്രചോദനം കൂടിയാണ് മലപ്പുറം എടപ്പറ്റ സ്വദേശിനി ഫാത്തിമ അന്‍ഷി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.