ADVERTISEMENT
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മായനന്ദിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക കോടതി നിര്‍ദേശം. ഈ മാസം ഒമ്പതിനുള്ളില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. പതിനൊന്ന് വര്‍ഷം പഴക്കമുള്ള പീഡനക്കേസിലാണ് നടപടി. 11 വര്‍ഷം പഴക്കമുള്ള ലൈംഗിക പീഡനക്കേസിലാണ് മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാന്‍ ഷാജഹാന്‍പൂര്‍ ജില്ലയിലെ എംപി/എംഎല്‍എ കോടതി ഉത്തരവിട്ടത്.
സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കോടതിയിലെത്താതിരുന്നതിനെ തുടര്‍ന്നാണ് ഡിസംബര്‍ ഒമ്പതിന് അകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ യുപി പോലീസിന്. നിര്‍ദ്ദേശം നല്‍കിയത്. 2011ല്‍ ചിന്മയാനന്ദിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഷാജഹാന്‍പൂര്‍ ആസ്ഥാനമായുള്ള മുമുക്ഷു ആശ്രമത്തില്‍ വെച്ച് അന്തേവാസിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ ആറിന് ഹൈകോടതി വാദം കേള്‍ക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നവംബര്‍ 30ന് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതാണെന്നും സ്വാമി അതിന് തയാറായില്ലെന്നും അതിനാല്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.
കേസ് പിന്‍വലിക്കാന്‍ യു.പി സര്‍ക്കാര്‍ 2018ല്‍ കോടതിയിലേക്ക് കത്തയച്ചെങ്കിലും ഇത് അതിജീവിതയായ യുവതി എതിര്‍ത്തതിന് തുടര്‍ന്ന് കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ചിന്മയാനന്ദ് ഹൈകോടതിയിലും സുപ്രീംകോടതിയിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും അവിടെയും അനുകൂല ഉത്തരവുണ്ടായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.