ADVERTISEMENT
കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസിലെ അന്വേഷണം ജില്ലാ ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ക്രൈബ്രാഞ്ച് അസി. കമ്മീഷണര്‍ക്കാണ് ചുമതല. വലിയ തുക മാനേജര്‍ തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്. നേരത്തെ ടൗണ്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചത്.
ദില്ലി മദ്യനയ അഴിമതി; CBI അന്വേഷണം തെലങ്കാനയിലേക്ക്
ദില്ലി മദ്യനയ അഴിമതിക്കേസില്‍ CBl അന്വേഷണം തെലങ്കാനയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ CBl ചോദ്യം ചെയ്യും. ഈ മാസം ആറിന് ഹൈദരാബാദിലെ കവിതയുടെ വസതിയില്‍ വെച്ച് CBl കവിതയുടെ മൊഴിയെടുക്കും. ടി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയാണ് കവിത.
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേര്‍ കേസില്‍ CBlയുടെ പ്രതിപ്പട്ടികയിലുണ്ട്. ഇ.ഡി യും സിബിഐയും അന്വേഷണം നടത്തുന്ന കേസില്‍ ഇരു ഏജന്‍സികളും കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ സിസോദിയയുടെ പേരില്ലായിരുന്നു. ഭാരത് രാഷ്ട്രസമിതിയായി മാറിയ തെലങ്കാന രാഷ്ട്ര സമിതി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വെയ്ക്കുന്നതിനിടെയാണ് കവിതയ്ക്ക് CBI നോട്ടീസ് ലഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.