Meppadi; മേപ്പാടിയിൽ വനിതാ നേതാവിനെതിരെ നടന്ന ആക്രമണം വധശ്രമമെന്ന് പൊലീസ്‌

വയനാട് മേപ്പാടിയില്‍ എം എസ് എഫ് ആക്രമണത്തില്‍ എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ്ണ ഗൗരിക്ക് നേരെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന്‌ കേസ്‌.നാല്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തു.കിരൺ രാജ്‌,കെ ടി അതുൽ,ഷിബിലി,അബിൻ എന്നിവരുടെ അറസ്റ്റാണ്‌ രേഖപ്പെടുത്തിയത്‌.

എം എസ്‌ എഫ്‌ ,കെ എസ്‌ യു പ്രവർത്തകരും മേപ്പാടി പോളി ടെക്‌നിക്കോളേജിൽ മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘവുമാണ്‌ എസ്‌ എഫ്‌ ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയെ ക്രൂരമായി ആക്രമിച്ചത്‌. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അപർണ്ണ ഗൗരി ഗുരുതരാവസ്ഥയിലാണ്‌.

കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ്‌ മുപ്പതംഗ സംഘം അപർണ്ണയെ ആക്രമിച്ചത്‌.ട്രാബിയോക്ക്‌ എന്ന സംഘമാണ്‌ യൂണിയൻ തെരെഞ്ഞെടുപ്പിന്റെ മറവിൽ അക്രമണം അഴിച്ചുവിട്ടത്‌.ഇവരിൽ പലർക്കുമെതിരെ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട്‌ അപർണ്ണ പരാതി നൽകിയിരുന്നു.ഗൂഢാലോചന,വധശ്രമം,കലാപശ്രമം,തുടങ്ങി ഗുരുതര വകുപ്പുകളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്‌.നാല്‌ പേർ അറസ്റ്റിലാണ്‌.മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്‌ പൊലീസ്‌.

അക്രമസംഭവങ്ങൾക്കിടെ മേപ്പാടി സി ഐ വിപിനേയും സംഘം ആക്രമിച്ചിരുന്നു.ഈ സംഭവത്തിലും ഗുരുതര വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.അതേസമയം, കോളേജിലെ മയക്കുമരുന്ന് സംഘം എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇതേക്കുറിച്ചും പൊലീസ്‌ അന്വേഷണം തുടങ്ങി.വീഡിയോയിൽ ഉള്ളവരെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News