കോൺഗ്രസ് പാർലമെൻററികാര്യ സമിതി യോഗം ഇന്ന്

കോൺഗ്രസിൻ്റെ പാർലമെൻററികാര്യ സമിതി യോഗം ഇന്ന് ചേരും. പാർലമെൻറിൻ്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യോഗത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യും.സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗം സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടക്കും.

G 20 ലെ ഇന്ത്യയുടെ അദ്ധ്യക്ഷ പദം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഈ മാസം അഞ്ചിനും പാർലമെൻ്റ് സമ്മേളനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആറിനുമാണ് സർവ്വകക്ഷിയോഗം. ഏഴിനാണ് പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. പാർലമെൻററി കാര്യസമിതിയിൽ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും ചർച്ച നടന്നേക്കും.കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കുന്നതായി നേതൃത്വത്തെ അറിയിച്ചിരുന്നു.അതേസമയം, പകരക്കാരനെ കണ്ടെത്തുന്നത് വരെ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടർന്നേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News