വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. അത്തരം ഇടപെടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും ബാലിശമാണ്. തീവ്രവാദ സംഘടനകള്‍ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പൊലീസാണ്. വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞത്ത് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍, കോടതിയെ നിലപാട് അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഉദ്യോഗസ്ഥരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല: മുഖ്യമന്ത്രി
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഉദ്യോഗസ്ഥരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ കൊടും കുറ്റവാളികളാക്കുന്ന കേന്ദ്രമായി ജയിലുകള്‍ മാറാന്‍ പാടില്ല. അത്തരം രീതികള്‍ക്കെതിരെ സര്‍ക്കാരിന്റെ ശക്തമായ നടപടി ഉണ്ടാകും. യൂണിഫോം സര്‍വീസുകളില്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ കടന്നു വരുന്നു എന്നതാണ് വസ്തുതയെന്നും പൊതുസമൂഹം വലിയ നന്മ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലിനെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ തെറ്റുതിരുത്തല്‍ കേന്ദ്രം എന്നതാണ്. കുറ്റവാളികള്‍ക്ക് ഉത്തമ വ്യക്തികളായി ജയിലില്‍ നിന്ന് ഇറങ്ങാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here