ലൂര്‍ദ് ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വമല്ല, തിരക്ക് കാരണം: മന്ത്രി ആന്റണി രാജു

ലൂര്‍ദ് ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വമല്ലെന്ന് മന്ത്രി ആന്റണി രാജു. തിരക്കായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും ഒഴിവുണ്ടെങ്കില്‍ എത്താമെന്നാണ് അറിയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഭവവുമായി ഇത് ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എല്‍ഡിഎഫിലെ ഒരു മന്ത്രിമാരും മത്സ്യത്തൊഴിലാളികളെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നു. പദ്ധതി നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യത്തില്‍ മാത്രമാണ് തര്‍ക്കമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. അത്തരം ഇടപെടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും ബാലിശമാണ്. തീവ്രവാദ സംഘടനകള്‍ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പൊലീസാണ്. വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞത്ത് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍, കോടതിയെ നിലപാട് അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here