ഗോദ്ര ട്രെയിൻ കത്തിക്കൽ കേസ്; പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് ഗുജറാത്ത് സർക്കാർ

2002ലെ ഗോദ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതിയിലാണ് ഗുജറാത്ത് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.

അതേസമയം, കേസിലെ കുറ്റാരോപിതർ 17-18 വർഷത്തോളമായി ജയിലിൽ കഴിയുകയാണെന്നും സംഭവത്തിൽ കല്ലെറിഞ്ഞ കുറ്റം നേരിടുന്നവർക്കെങ്കിലും ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി അറിയിച്ചിരുന്നു.ഇക്കാര്യത്തിലാണ് ഗുജറാത്ത് സർക്കാരിന്റെ നിലപാട് തേടിയത്. ഗോദ്ര ട്രെയിൻ കത്തിക്കലിനെ തുടർന്നാണ് ഗുജറാത്തിൽ വർഗീയ കലാപമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News