ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിങ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളെന്നു സംശയം

ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിങ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ഫ്ലൈ, ബ്രോണ്‍സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെന്ന് സംശയം. ‘വന്നറെന്‍’ എന്ന റാന്‍സംവെയറാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. അഞ്ച് സെര്‍വറുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലോകമെമ്പാടുമുള്ള ചില സ്ഥാപനങ്ങളെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നെന്ന് വിവരമുണ്ട്.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ പഠന റിപ്പോട്ടുകളും ലാബ് റിസൾട്ടുകളും അടങ്ങിയ സെർവറാണ് ഹാക്ക് ചെയ്തത്. കോവിഷീൽഡ്‌, കോവാക്സിൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്.ഐ.വി ബാധിച്ചവരുടെ വിവരങ്ങൾ, പീഡന കേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽപെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News