Recipe:ഉച്ചയൂണിന്റെ കൂടെ കിടിലന്‍ കക്കാ ഇറച്ചി മസാല ആയാലോ?

ആവശ്യമായ സാധനങ്ങള്‍

കക്കാ – അര കിലോ
ചെറിയ ഉള്ളി – പത്തെണ്ണം
പച്ചമുളക് – 6 എണ്ണം
ഇഞ്ചി – ഒരു ഇടത്തരം കഷണം
വെള്ളുള്ളി – 6 അല്ലി
ഉണക്ക മൃളക് – 3 എണ്ണം
കുരുമുളക് – ഒരു ടീ സ്പൂണ്‍
മുളക് പൊടി – രണ്ട് ടീസ്പൂണ്‍
മഞ്ഞ പൊടി – അര ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
തക്കാളി – ഒരെണ്ണം
കറിവേപ്പില്ല അവശ്യത്തിന്

Step 1
ഒരു ചീന ചട്ടിയില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് കരിയരുത്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട്.

Step 2
ബ്രൗണ്‍ അതിനു ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്പോള്‍ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളച്ചതിന് ശേഷം.

Step 3
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയല്‍ വെച്ച് അടച്ചു വെയ്ക്കുക 10 മിനിട് നേരം കഴിഞ്ഞ് ഇറക്കി നല്ല ചുടു ചോറുമായി അടിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here