ദില്ലിയിൽ വീണ്ടും പങ്കാളിയെ കൊലപ്പെടുത്തി; പിന്നാലെ അറസ്റ്റ്

ദില്ലിയിൽ വീണ്ടും പങ്കാളിയെ കൊലപ്പെടുത്തി. 35കാരിയായ രേഖാ റാണിയാണ് കൊല്ലപെട്ടത്. പങ്കാളിയായ മൻപ്രീത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായിരുന്ന മൻപ്രീത് 2015ലാണ് രേഖ റാണിയുമായി പരിചയത്തിലാകുന്നതും തുടർന്ന് ഗണേഷ് നഗറിൽ വാടക വീടെടുത്ത്‌ താമസം തുടങ്ങുകയും ചെയ്തത്.
രേഖയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകളും ഒപ്പമുണ്ടായിരുന്നു. രേഖയിൽനിന്ന് അകന്ന് ജീവിക്കാൻ മൻപ്രീത് ശ്രമിച്ചതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി. സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായി. പിന്നാലെ രേഖയെ കൊലപ്പെടുത്താൻ മൻപ്രീത് ആലോചിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മകൾക് ഉറക്കഗുളിക നൽകി മയക്കി കിടത്തിയ ശേഷം രേഖയെ കത്തിക്കൊണ്ട് കുത്തിക്കൊന്നു. ഉറക്കമുണർന്ന മകളുടെ അന്വേഷണമാണ് കേസന്വേഷണത്തിൽ നിർണായകമായത്. അമ്മയെ കാണാതെ സംശയം തോന്നിയ മകൾ മറ്റ് ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് പൊലീസിന് പരാതി നൽകി. കൊലയ്ക്കുശേഷം പഞ്ചാബിലേക്ക് രക്ഷപ്പെട്ട പ്രതിയെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പിടികൂടി. കൊലപാതകശ്രമം, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകൽ എന്നീ ഏഴ്‌ കേസുകളിൽ പ്രതിയാണ് മൻപ്രീത് സിങ്ങെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News