മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞ സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ്(Veena George) നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ലൂര്‍ദ് ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വമല്ല, തിരക്ക് കാരണം: മന്ത്രി ആന്റണി രാജു

ലൂര്‍ദ് ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വമല്ലെന്ന് മന്ത്രി ആന്റണി രാജു. തിരക്കായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും ഒഴിവുണ്ടെങ്കില്‍ എത്താമെന്നാണ് അറിയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഭവവുമായി ഇത് ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എല്‍ഡിഎഫിലെ ഒരു മന്ത്രിമാരും മത്സ്യത്തൊഴിലാളികളെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നു. പദ്ധതി നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യത്തില്‍ മാത്രമാണ് തര്‍ക്കമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News