ഓപ്പറേഷന്‍ താമര; തുഷാറിനെ തേടി വീണ്ടും തെലങ്കാന പൊലീസ്

തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ വീണ്ടും തെലങ്കാന പൊലീസ്. കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് തെലങ്കാന പൊലീസ് സംഘം വീണ്ടും വന്നത്. ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്ക് നോട്ടീസ് കൈമാറാനാണ് തെലങ്കാന പൊലീസ് എത്തിയത്.

അന്വേഷണവുമായി സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന തെലങ്കാന ഹൈക്കോടതി നിര്‍ദേശം അറിയിക്കാനുമാണ് സംഘം എത്തിയത്. ഇത് രണ്ടാം തവണയാണ് തെലങ്കാന പൊലീസ് കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News